
കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ആത്മീയവും ദൈവശാസ്ത്രപരവുമായ തലങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴത്തിലുള്ള അറിവ് പകരുന്നതിനായി ഈ മാസം 29ന് എറണാകുളം ടൗൺഹാളിൽ ഏകദിന പഠന സെമിനാർ സംഘടിപ്പിക്കുന്നു.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന സെമിനാറിൽ സഭയിലെ പ്രമുഖ പണ്ഡിതരായ മോൺ. ഡോ. തോമസ് മണ്ണൂരാംപറമ്പിൽ (തലശ്ശേരി രൂപത), ഫാ. ഡോ. ജോസ് മണിപറമ്പിൽ (ഇരിങ്ങാലക്കുട രൂപത) എന്നിവർ ക്ലാസുകൾ നയിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ അൽമായ സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. കുർബാനയുടെ അർഥവും പ്രാധാന്യവും ആരാധനാക്രമപരവും ദൈവശാസ്ത്രപരവുമായ സവിശേഷതകളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുകയാണ് ഈ പ0ന ശിബിരത്തിൻ്റെ ലക്ഷ്യമെന്ന് ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരിയും അറിയിച്ചു.
Photo Courtesy - Google










